Sunday, 4 December 2011

നിനക്കായി: വിരഹത്തിന്‍ വേദന അറിയാന്‍(NINAKKI : virahattin vedana ariyan)

വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം
വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം
നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം
നേര് നിറയുന്ന നോവ്‌ നീറുന്ന മധുര നൊമ്പരം പ്രണയം
അതിലലിയും തോറും മധുരം മധുരം മധുരം മധുരം
മാനമാകെ മധു മാരിവില്ല് തെളിയുന്ന പോലെ തോന്നും
മനസിലന്നുവരെ കണ്ടതില്ലാത്ത മയില് പീലി നീര്‍ത്തും
ഒഴുകി അകലുന്ന പുഴയും പനിനീരെന്നു തോന്നും
തഴുകി അകലുന്ന കാറ്റും ചങ്ങാതി എന്ന് തോന്നും
സ്വപ്‌നങ്ങള്‍ പതിവാകും സ്വര്‍ഗങ്ങള്‍ കുളിരേകും

നിലാവുള്ള രാവില്‍ മയങ്ങതെയാകും
നിലാവുള്ള രാവില്‍ മയങ്ങതെയാകും
വാനിലുള്ള മധു മാരിവില്ല് മഴയോടെ മാഞ്ഞു പോകും
മനസിലന്നുവരെ പീലിനീര്‍ത്തി മയിലും പറന്നു പോകും

ഒഴികി അകലുന്ന പുഴയില്‍ കന്നീരെന്നു തോന്നും
തഴുകി അകലുന്ന കാറ്റും തെമ്മാടി എന്ന് തോന്നും
സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും

നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും
നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും
വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം
വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം
നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം
നേര് നിറയുന്ന നോവ്‌ നീറുന്ന മധുര നൊമ്പരം പ്രണയം
അതിലലിയും തോറും മധുരം മധുരം മധുരം മധുരം
സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും
സ്വപ്‌നങ്ങള്‍ വിടചോല്ലും സ്വര്‍ഗങ്ങള്‍ കനലേകും
നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും
നിലാവിന്റ്റെ ഭാവം വിഷാദങ്ങളാകും
വിരഹത്തിന്‍ വേദന അറിയാന്‍ പ്രണയിക്കു ഒരു വട്ടം
വിടരാ പൂ മുട്ടുകളവിടെ കരയിക്കും പലവട്ടം
നക്നമേനികള്‍ നീലരാവിലുരയുന്ന സുഗമല്ല പ്രണയം
നേര് നിറയുന്ന നോവ്‌ നീറുന്ന മധുര നൊമ്പരം പ്രണയം
അതിലലിയും തോറും മധുരം മധുരം മധുരം മധുരം

No comments:

Post a Comment