Friday, 23 December 2011

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ നിനക്കേറ്റം ഇഷ്ടം പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

ശംഖുമില്ല കുഴലുമില്ല നെഞ്ചിന്റെയുള്ളില്‍ നിന്നീ
നഗ്ന സംഗീതം നിന്‍ കാല്‍ക്കല്‍ വീണലിയുന്നു
വൃന്ദാവന നികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു
പറയരുതേ രാധ അറിയരുതെ
ഇത് ഗുരുവായൂരപ്പാ രഹസ്യം

കൊട്ടുമില്ല കുഴലുമില്ല നെഞ്ചില്‍ത്തുടിക്കുമെന്‍
ഇടക്കയിലെന്‍ സംഗീതം പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നു
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ നിന്‍
തിരുമെയ് ചേര്‍ത്തു പുല്‍കുന്നു
നിന്റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നു
പറയരുതേ രാധ അറിയരുതേ..
ഇത് ഗുരുവായൂരപ്പാ രഹസ്യം


 

No comments:

Post a Comment