മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോര്‍മ്മയാണെന്‍റെ ബാല്യം
ചെളിമണ്ണില്‍ പാവാട ചായം തേയ്ക്കും
അതു കാണെ കളിയാക്കും ഇല നോമ്പുകള്‍
കളിയാടുന്ന പാടത്തെ കതിരോര്‍മ്മ ബാല്യം
(മാവിന്‍ ചോട്ടിലെ....)
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവള്‍ മുഖമൊന്നുയര്‍ത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവള്‍ പാതിമയക്കത്തില്‍ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോര്‍മ്മ എന്‍റെബാല്യം
(മാവിന്‍ ചോട്ടിലെ....)
കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിസുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാറപ്പഴംതിന്ന
കൊതിയൻ നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാര്‍ന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോര്‍മ്മ എന്‍റെ ബാല്യം
(മാവിന്‍ ചോട്ടിലെ....)
No comments:
Post a Comment